യുവവ് കുട്ടത്തോണി മറിഞ്ഞ് മരിച്ചു കാരാപ്പുഴ അണക്കെട്ടി നെല്ലാറച്ചാൽ വ്യു പേയന്റിലാണ് കുട്ടത്തോണി മറിഞ്ഞത്.

0



അമ്പലവയൽ : നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മീൻ പിടിക്കാൻ പോയി മടങ്ങി വരുന്നതിനിടെ  ഇന്ന് ഉച്ചക്ക് 1.30 ഓടെ കൊട്ടത്തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. കൂടെ തോണിയിൽ ഉണ്ടായിരുന്ന രണ്ടാളുകൾ നീന്തി രക്ഷപ്പെട്ടു.
എന്നാൽ ഗീരീഷ് നീന്തിയെങ്കിലും കരക്ക് എത്തുന്നതിന് മുൻപെ ചെളിയോട് കൂടിയ ഭാഗത്ത് മുങ്ങി പോകുകയായിരുന്നു. നെല്ലാറച്ചാൽ ഞാമലംകുന്ന് വ്യൂ പോയിന്റിന് സമീപത്താണ് കൊട്ടത്തോണി മറിഞ്ഞത്. തിരച്ചിലിനൊടുവിൽ  2.30 ഓടെ മൃതദേഹം കണ്ടെത്തി.തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ തുടർനടപടിക്കായി കൊണ്ടുപോയി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top