ഇന്ന് വിദ്യാഭ്യാസ ബന്ദ്

0
ഇന്ന് സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. 
ഉന്നത വിദ്യാഭ്യാസത്തെ ഇടത് സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്നാരോപിച്ച്‌ എബിവിപി കോഴിക്കോട് കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

എബിവിപി സംസ്ഥാന സെക്രട്ടറി എന്‍ സി ടി ശ്രീഹരി അടക്കമുള്ളവര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു. 

വിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷത്തിന്റെ സ്വജനപക്ഷപാതമാണ് ഇന്ന് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അധികാരത്തിന്റെ ബലത്തില്‍ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച്‌ ഇല്ലാതാക്കാം എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എബിവിപി പ്രസ്താവനയില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top