നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ പണം സമ്ബാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുന്നറിയിപ്പുമായി കേരളാ പൊലീസ്

0


രാജ്യത്തിന്റെ സംസ്‌കാരം, സാന്മാര്‍ഗിക മൂല്യങ്ങള്‍ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ പണം സമ്ബാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തൊപ്പി അറസ്റ്റില്‍
രാജ്യത്തിന്റെ സംസ്‌കാരം, സാന്മാര്‍ഗിക മൂല്യങ്ങള്‍ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിച്ചു സമൂഹമാധ്യമങ്ങളിലൂടെ പണം സമ്ബാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും. 

ഇത്തരത്തില്‍ നേടുന്ന തുക നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെ പണം സമ്ബാദിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണ്. വളാഞ്ചേരി പോലീസ് സ്റ്റേഷന് പുറമെ കണ്ണപുരം പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് വളാഞ്ചേരി പൊലീസ് മുഹമ്മദ് നിഹാലിനെ കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

 വളാഞ്ചേരിയില്‍ ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നത്. ഈ മാസം 17ന് വളാഞ്ചേരിയിലെ ഒരു കട ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top