വിദ്യാർത്ഥികൾക്ക് ആദരവുമായി മീനങ്ങാടിയിലെ സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ.

0

മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ചാണ് ചുമട്ട് തൊഴിലാളികളുടെ മക്കളിൽ SSLC ,പ്ലസടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചത്. നീറ്റ് പരീക്ഷയിൽ നേട്ടം കൈവരിച്ച അബഷിറ, അശ്മില എന്നിവരെയും ചടങ്ങിൽ മൊമെൻ്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  KE വിനയൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ബീനാ വിജയൻ അനുമോദന സന്ദേശം അറിയിച്ചു. മീനങ്ങാടിയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരോടൊപ്പം വ്യാപാരി വ്യവസായി പ്രതിനിധികൾ, ക്ഷേമനിധി ബോർഡ് അംഗങ്ങൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. സംഘടന പ്രസിഡണ്ട് വിനോദ്, CITU ഏരിയാ സെക്രട്ടറി VA അബ്ബാസ്, ജനാധിപത്യ മഹിളാ അസോസിയേഷൻ അംഗം NP കുഞ്ഞുമോൾ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top