ആര്‍ത്തുല്ലസിച്ച്‌ കുട്ടികള്‍; സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

0


തിരുവനന്തപുരം: മധ്യ വേനലവധിക്ക് ശേഷം കുരുന്നുകള്‍ സ്‌കൂളിലേക്ക് എത്തി. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മലയന്‍കീഴ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
പൊതു വിദ്യാഭാസ മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങളില്‍ അധ്യക്ഷത വഹിച്ചു.
ഗതാഗത മന്ത്രി ആന്റണി രാജു അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആദ്യാക്ഷരം നുണയാനെത്തിയ കുട്ടികള്‍ക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമര്‍പ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു 2023 -24 അദ്ധ്യായന വര്‍ഷത്തെ കലണ്ടര്‍ പ്രകാശനവും ചെയ്തു.

കുട്ടികള്‍ ആര്‍ത്തുല്ലസിച്ച്‌ സ്‌കൂളില്‍ എത്തിയതായി ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പഴയ കാഴ്ചകള്‍ മാറിയതായും കേരളത്തിന്റെ വിദ്യാഭാസ മേഖലയില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടായി.

ആയിരക്കണക്കിന് കോടി രൂപയാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന് വേണ്ടി ചെലവഴിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top