വേനല്‍ അവധി അവസാനിക്കുന്നു. സംസ്ഥാനത്തെ സ്കൂളുകള്‍ വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കും; പ്ലസ് ടു പ്രവേശനം അപേക്ഷ വെള്ളിയാഴ്ച മുതല്‍

0

വേനല്‍ അവധി അവസാനിക്കുന്നു. സംസ്ഥാനത്തെ സ്കൂളുകള്‍ വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കും. പ്രവേശനോത്സവത്തോടെയായിരിക്കും വ്യാഴാഴ്ച സ്കൂളുകള്‍ തുറക്കുക.സംസ്ഥാന – ജില്ലാതല പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കും

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെന്റ് വിഎച്ച്‌എസ്‌എസില്‍ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.


പ്ലസ് ടു പ്രവേശനം; അപേക്ഷ വെള്ളിയാഴ്ച മുതല്‍

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷാ സമര്‍പ്പണം ജൂണ്‍ രണ്ടിന് ആരംഭിച്ച്‌ 9ന് അവസാനിക്കും. ജൂണ്‍ 13ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും നടക്കും.

മുഖ്യ അലോട്ട്‌മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിച്ച്‌ ജൂലൈ അഞ്ചിന് ക്ലാസ് തുടങ്ങും.

അപേക്ഷ നല്‍കുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ തൊട്ടടുത്ത സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളിലെയോ കമ്ബ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് Apply Online എന്ന ലിങ്കിലൂടെ നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം.

എയ്ഡഡ് ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വോട്ട (20 ശതമാനം സീറ്റുകള്‍) പ്രവേശനം അതത് മാനേജ്‌മെന്റുകളാണ് നടത്തുന്നത്. അതിനായി അതത് സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച്‌ നല്‍കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top