ലൈഫ് സമ്ബൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതി: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം ഇന്ന്, സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത്

0


ലൈഫ് സമ്ബൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം ഇന്ന് നടക്കും.

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കൊല്ലം കൊറ്റങ്കര മേക്കോണില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

പദ്ധതിക്ക് കീഴില്‍ പൂര്‍ത്തിയാക്കിയ 20,073 വീടുകളുടെ താക്കോല്‍ദാന കര്‍മ്മമാണ് ഇന്ന് നടക്കുക. ഇതിനോടൊപ്പം, ലൈഫില്‍ നിര്‍മ്മാണമാരംഭിക്കുന്ന 41,439 വീടുകളുടെ ഗുണഭോക്താക്കളുമായുള്ള കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങും ഇന്ന് നടക്കും.

ഭവനരഹിത കുടുംബങ്ങള്‍ക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് സമ്ബൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിക്ക് രൂപം നല്‍കിയത്.

 സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം, അതത് ഇടങ്ങളിലെ ജനപ്രതിനിധികളാണ് നിര്‍വഹിക്കുക. ഇതുവരെ ലൈഫ് പദ്ധതിക്ക് കീഴില്‍ 3.42 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 

ഇടത് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നൂറുദിന കര്‍മ്മപരിപാടി കാലയളവിലാണ് 20,073 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top