സ്ഫോടനത്തിൽ യുവാവിന്റെ കൈവിരലുകൾ അറ്റു

0



പയ്യമ്പള്ളി: സ്ഫോടനത്തിൽ യുവാവിന്റെ കൈ വിരലുകൾ അറ്റു. പയ്യംമ്പള്ളി മലയിൽ പീടിക പരേതനായ പുളിപറമ്പിൽ ജോണി യുടെ മകൻ ഷെൽജു (30) വിനാണ് പരിക്കേറ്റത്. ഇടതു കൈവിരലുകൾക്കും, കണ്ണിനുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ദാസനക്കരയിൽ ബേക്കറി നടത്തി വരുകയായിരുന്നു ഷെൽജു. ഇയാളെ വിദഗ്ധ ചികിത്സക്കായി കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടയാണോ, മറ്റെ ന്തെങ്കിലുമാണോ അപകടത്തിനിടയാക്കിയതെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. മാനന്തവാടി എസ്.ഐ കെ.കെ സോബിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top