എം ഡി എം എ യും കഞ്ചാവുമായി 4 പേർ പോലീസ് പിടിയിൽ

0


സുൽത്താൻബത്തേരി ടൗണിൽ സ്വകാര്യ ലോഡ്ജിൽ നിന്നും എം ഡി എം എ യും കഞ്ചാവുമായി 4 പേർ പോലീസ് പിടിയിൽ.

 ബത്തേരി അമ്മായിപ്പാലം നാസി കോട്ടേഴ്സിൽ അനൂസ് (39), അടിവാരം പാലക്കൽ പള്ളിയാലിൽ വീട് ഹബീബ് (30), അടിവാരം മരോട്ടിക്കൽ സിജോ (23), കോടഞ്ചേരി ചെമ്പുകടവ് ആൽബിൻ സണ്ണി (33) എന്നിവരാണ് പിടിയിലായത്. 

ഇവരിൽ നിന്ന് 20 ഗ്രാം എംഡി എം എ യും 350 ഗ്രാം കഞ്ചാവും ബത്തേരി പോലീസ് കണ്ടെടുത്തു.  പിടിയിലായ നാലു പേരും ലോറി ഡ്രൈവർമാരാണ്. 

ബത്തേരി പോലീസ് ഇൻസ്പെക്ടർ സന്തോഷിൻ്റെ നേതൃത്വത്തിലാണ് നാല് പേരെയും പിടികൂടിയത്.
മുറി വാടകക്ക് എടുത്ത ആൽബിൻ സണ്ണി എന്നയാളുടെ പക്കൽ നിന്നുമാണ് എംഡിഎംഎ യും കഞ്ചാവും കണ്ടെടുത്തത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top