വിഷു-റംസാന്‍ ചന്തകള്‍ 12മുതല്‍

0

സംസ്ഥാനത്ത് വിഷു- റംസാന്‍ ചന്തകള്‍ ഈ മാസം 12ന് ആരംഭിക്കും. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ചന്തകള്‍ ആരംഭിക്കുക.10 ദിവസം നീണ്ടു നില്‍ക്കുന്ന വിഷു- റംസാന്‍ ചന്തകള്‍ ഏപ്രില്‍ 21 വരെ പ്രവര്‍ത്തിക്കും. 

ഇത്തവണ ചന്തകള്‍ ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ജി.ആര്‍അനില്‍ വിഷു-റംസാന്‍ ചന്തകളെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനതല ഉദ്ഘാടനം 12ന് തമ്ബാനൂരില്‍ നടക്കും.

 കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ സപ്ലൈകോ വിപണന കേന്ദ്രത്തിന് മുന്നില്‍ പ്രത്യേക പന്തല്‍ കെട്ടിയാകും മേള നടത്തുക. എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകള്‍ ആരംഭിക്കും. 

സപ്ലൈകോ വിപണന കേന്ദ്രങ്ങള്‍ക്കു മുന്നില്‍ സ്ഥലം ഇല്ലെങ്കില്‍ ചന്തക്കായി മറ്റു സ്ഥലങ്ങള്‍ പരിഗണിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ ചന്തയിലൂടെ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top