വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വർധിച്ചതോടെ ഹോട്ടൽ മേഖലയിലും പ്രതിസന്ധി.പ്രതിഷേധവുമായി കേരള ഹോട്ടൽ റെസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി (KHRA).

0

മീനങ്ങാടി : പാചക വാതക സിലിണ്ടറുകളുടെ നിരക്ക് കൂട്ടിയതിൽ പ്രതിഷേധം ശക്തമാവുന്നു. അവശ്യസാധനങ്ങളുടെ വില വർധനയെ തുടർന്ന് പിടിച്ചു നിൽക്കാൻ പാടുപെടുന്ന ഹോട്ടൽ, റെസ്റ്റോറൻ്റ് വ്യാപാരികൾക്ക് ഇരുട്ടടിയാണ് പാചക വാതകത്തിൻ്റെ വില വർദ്ധിപ്പിച്ചത്.ഈ സാഹചര്യത്തിൽ 
പാചകവാതക വില കുറച്ചില്ലെങ്കിൽ ഭക്ഷണത്തിന്റെ വിലയിൽ അനുപാതിക വർദ്ധനവ് വരുത്തേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കേരള ഹോട്ടൽ റെസ്റ്റോറൻ്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി .
പ്രതിഷേധ പരിപാടികളുടെ ഭാഗമായി സിലിണ്ടറിൽ റീത്ത് വെച്ച് മീനങ്ങാടി ടൗണിൽ പ്രകടനം നടത്തി. പരിപാടി ജില്ലാ പ്രസിഡണ്ട് ബിജു മന്ന ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ അബ്ദുൾ റഹിമാൻ അധ്യക്ഷനായിരുന്നു., ജില്ലാ സെക്രട്ടറി സുബൈർ സ്വാഗതവും യൂണിറ്റ് പ്രസിഡണ്ട് യാസിർ പി. നന്ദിയും പറഞ്ഞു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top