കാറിൽ കടത്തുകയായിരുന്നു ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി

0

 സുൽത്താൻ ബത്തേരി: ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി പുൽപ്പള്ളി പെരിക്കല്ലൂർ കടവ് ഭാഗത്ത് നടത്തിയ പെട്രോളിങ്ങിനിടെ മാരുതി കാറിൽ കടത്തുകയായിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. 

സംഭവവുമായി ബന്ധപ്പെട്ട് സുൽത്താൻ
ബത്തേരി , സ്കൂൾ കുന്ന് സ്വദേശി പാലത്തി വീട്ടിൽ ജുനൈസ് (32),
കുപ്പാടി മൂന്നാം മൈൽ സ്വദേശി , തയ്യിൽ വീട്ടിൽ  സുബിർ (26) എന്നിവരെ  അറസ്റ്റ് ചെയ്തു.
 സ്ഥിരമായി കർണാടകയിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി , ബത്തേരി ടൗൺ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തി വരികയായിരുന്നു പ്രതികളെന്നാണ് എക്സൈസ് പറയുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 30,000 രൂപ വിലവരും. 


ജുനൈസിനെതിരെ ചന്ദന കടത്ത് കേസിലും, അടിപിടി കേസിലും. ബത്തേരി , അമ്പലവയൽ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്.,
സുബിർ  കഞ്ചാവ് , അടിപിടി കേസുകളിലും പ്രതിയാണ് . എക്സൈസ് ഇൻസ്പെക്ടർ വി ആർ ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘത്തിൽ 
  അസി.എക്സൈസ് ഇൻസ്പെക്ടർ , ബാബുരാജ്, പ്രിവന്റീവ് ഓഫീസർ  മനോജ് കുമാർ.പി. കെ,സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, ഇ.ബി. ശിവൻ. എം.എം. ബിനു. ഡ്രൈവർ.എൻ.എം. അൻവർ സാദാത്ത് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ  പ്രതികളെ റിമാൻഡ് ചെയ്തു
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top