ഓട്ടോക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടി ഓട്ടോമറിഞ്ഞ് മകൻ മരിച്ചു. മാതാവും, മറ്റൊരു മകനും പരിക്കുകളോടെ രക്ഷപ്പെട്ടു.

0

മേപ്പാടി : നെടുങ്കരണയിൽ ഓട്ടോക്ക് മുന്നിലേക്ക് കാട്ടുപന്നി ചാടി ഓട്ടോമറിഞ്ഞ് ഉമ്മയും മക്കളും അപകടത്തിൽ പെട്ടു . മകൻ മരിച്ചു. കടച്ചിക്കുന്ന് നിന്ന് ഓടത്തോടിലേക്ക് വരുന്നതിനിടെയാണ് 5 വയസ്സുകാരൻ മുഹമ്മദ് യാമിനും, സഹോദരനും ഉമ്മ സുബൈറയും അപകടത്തിൽപ്പെടുന്നത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാമിൻ മരണപ്പെട്ടു. ഓട്ടോയിൽ നിന്നും തെറിച്ച് വീണ മുഹമ്മദ് യാമീൻ മറിഞ്ഞ ഓട്ടോയുടെ അടിയിൽ അകപ്പെടുകയായിരുന്നു. പരിക്കേറ്റ സഹോദരൻ മുഹമ്മദ് അമീനും  ഉമ്മ സുബൈറയും , ഓട്ടോ ഡ്രൈവറും മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top