സമ്മാനത്തുക വിദ്യാലയത്തിന് ; മാതൃക തീർത്ത് വിദ്യാർഥികൾ.

0
      
 മീനങ്ങാടി : ഒന്നാം സമ്മാനമായി ലഭിച്ച 1500 രൂപ സ്കൂളിന് വേണ്ടി ഉപയോഗപ്പെടുത്തി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ മാതൃകയായി. 

കുട്ടികളുടെ സന്തോഷത്തിൽ പങ്കു ചേർന്ന് അതേ തുക സ്കൂളിന് നൽകി , കുട്ടികൾക്ക് പരിശീലനം നൽകിയ സ്കൂളിലെ സംഗീതാധ്യാപിക അഞ്ജുവും കുട്ടികളോടൊപ്പം ചേർന്നത് സ്കൂളിന് അഭിമാന മുഹൂർത്തം സമ്മാനിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് 
ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ യു.പി വിഭാഗം 
ദേശഭക്തിഗാന മത്സരത്തിൽ 
ഒന്നാം സ്ഥാനം നേടിയ മിടുക്കരായ വിദ്യാർഥികളാണ് മറ്റ് വിദ്യാർഥികൾക്ക് കൂടി മാതൃകയായത്. തങ്ങൾക്ക് ലഭിച്ച സമ്മാന തുക കൊണ്ട് സ്കൂളിലേക്ക് ഒരു മൈക്കും കേബിളും വാങ്ങി നൽകുകയാണ് വിദ്യാർഥികൾ ചെയ്തത്. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ കുട്ടികൾ നൽകിയ ഉപഹാരങ്ങൾ ഏറ്റുവാങ്ങി
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top