വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു.

0
ബീനാച്ചി :  ദേശീയ പാതയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. നാദാപുരം സ്വദേശി റോഷൻ(37), താഴേമുണ്ട സ്വദേശികളായ അഖിൽ (24), ശരത് ( 26 ) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് 7 മണിയോടെ ബീനാച്ചിക്ക് സമീപമാണ് അപകടം.മൂവരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
 അപകടത്തിൽ റോഷന്റെ വലതു കാലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. ദോസ്തും, ക്വാളിസും, കാറുമാണ് അപകടത്തിൽ പെട്ടത്. ദോസ്തിലും ക്വാളിസിലുമുളളവർക്കുമാണ് പരുക്കേറ്റത്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top