മാരക മയക്കുമരുന്നായ എൽ. എസ്. ഡി സ്റ്റാമ്പുമായി പിടിയിൽ.

0


തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് റെയിഞ്ചും എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെ മാരക മയക്കു മരുന്നായ 0.079 ഗ്രാം എൽ. എസ്. ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. 

ബാംഗ്ലൂർ സ്വദേശി അശ്വതോഷ് ഗൗഡ (23)ആണ് പിടിയിലായത്.

20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിൽജിത്ത്. പി. ബി യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്.വി, സുരേഷ് വെങ്ങാലിക്കുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായവിനോദ് പി.ആർ,ജോബിഷ്. കെ. യൂ, ബിനു. എം. എം, വിപിൻ. പി, എക്സൈസ് ഡ്രൈവർ അബ്ദുൽ റഹീം എം. വി എന്നിവരും ഉണ്ടായിരുന്നു. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top