മസ്ജിദ് പ്രസിഡണ്ട് റഫീഖ് സെഞ്ചുറി യോഗം ഉൽഘാടനം ചെയ്തു.ഹനീഫ് മൗലവി, ഉനൈസ് പാപ്പിനിശ്ശേരി ,സിദ്ധിഖ് തുടങ്ങിയവർ സംസാരിച്ചു.
ആദർശ സംഗമവും വിജ്ഞാന സദസ്സും നടത്തി.
3/12/2023 05:53:00 PM
0
മീനങ്ങാടി സലഫി മസ്ജിദ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദർശ സംഗമവും വിജ്ഞാന സദസ്സും നടത്തി. സാമൂഹിക തിൻമകൾക്കെതിരെ മാനവികതയുടെ കൂട്ടായ്മ എന്ന ആപ്തവാക്യവുമായി മസ്ജിദ് അങ്കണത്തിൽ വച്ചാണ് സംഗമം നടത്തിയത്. മാനവിക സംസ്കരണത്തിന് ഇസ്ലാമിക സന്ദേശം, ഇസ്ലാമിക കുടുംബം തുടങ്ങിയ വിഷയങ്ങളിൽ പ്രഗൽഭർ ക്ലാസുകളെടുത്തു. മദ്യം മയക്ക് മരുന്ന് തുടങ്ങിയവയിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമെല്ലാം ആധുനിക തലമുറ വഴി തെറ്റുന്നതിൽ യോഗം ആശങ്ക ഉന്നയിച്ചു.
Tags