വയനാട് ചുരത്തിലെ നിയന്ത്രണം; താൽക്കാലികമായി നടപ്പിലാക്കേണ്ടെന്ന്

0


കൽപ്പറ്റ: വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ വിശേഷ ദിവസങ്ങളിലും, ശനി, ഞായർ ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 9 മണി വരെയും, തിങ്കളാഴ്ച രാവിലെ 7 മണി മുതൽ രാവിലെ 9 മണി വരെയും വലിയ ചരക്കു വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം താൽക്കാലികമായി നടപ്പിലാക്കുന്നില്ലെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഇന്നലെയാണ് നിയന്ത്രണമേർപ്പെടുത്തുന്നത് സംബന്ധിച്ച് അറിയിപ്പിറങ്ങിയത്. കോഴിക്കോട്, വയനാട് കളക്ടർമാരുടെ യോഗത്തിലാണ് പ്രസ്തുത തീരുമാനമെടുത്തിരുന്നത്.എന്നാൽ വാഹന ഉടമകളുടേയും മറ്റും ബുദ്ധിമുട്ട് മനസിലാക്കി ഉടൻ തന്നെ നിയന്ത്രണം നടപ്പിലാക്കണ്ടതില്ലെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ തീരുമാനം.ചുരം വഴി കടന്നു പോകുന്ന മൾട്ടി ആക്സിൽ വാഹനങ്ങൾക്കും, നിർമ്മാണ സാമഗ്രികൾ കൊണ്ടുവരുന്ന ടിപ്പർ, ടോറസ് എന്നിവയ്ക്കുമാണ് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച് ലോറി, ടിപ്പർ, മൾട്ടി ആക്സിൽ അസോസിയേഷന് കൽപ്പറ്റ ട്രാഫിക് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top