പടിഞ്ഞാറത്തറയിൽ രണ്ടുകിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയില്‍

0

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ കാപ്പുണ്ടിക്കല്‍ 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരം വീട്ടില്‍ മുനിയന്‍ എന്ന എം.പി നിയാസ് (31), മാനന്തവാടി അമ്പുകുത്തി സജ്‌ന മന്‍സില്‍ എ.ഷറഫു (41), കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപാറ കുന്നുമ്മല്‍ വീട്ടില്‍ ഷാഹിദ് (37) എന്നിവരാണ് അറസ്റ്റിലായത്.

വില്‍പ്പനക്കായി ചെറിയ പാക്കറ്റുകളാക്കി സൂക്ഷിച്ച നൂറോളം കഞ്ചാവ് പൊതികളടക്കം 2.040 കി.ഗ്രാം കഞ്ചാവാണ് പിടിച്ചത്. കഞ്ചാവ് വിറ്റു കിട്ടിയ വകയായുള്ള രണ്ടായിരത്തോളം രൂപയും പിടികൂടി.

പടിഞ്ഞാറത്തറ എസ്.ഐ പി.എന്‍ മുരളീധരൻ, സി.പി.ഒമാരായ അനില്‍കുമാര്‍, എ.പി സജീര്‍, കരുണാകരന്‍ എന്നിവരാണ് ഇവരെ അറസ്റ്റു ചെയ്തത്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top