എന്റെ കേരളം പ്രദര്‍ശന വിപണന മേള , ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 30 വരെ എല്ലാ ജില്ലകളിലും

0

09 - 03 - 2023

തിരുവനന്തപുരം: എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ച്‌ മന്ത്രിസഭായോഗം. 

ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 30 വരെയാണ് മേള.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മേള നടക്കും. 

വിവര- പൊതുജന സമ്ബര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന മേളയില്‍ കേരള സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളുടെയും ജനോപകാര പദ്ധതികളുടെയും പ്രചാരണവും നടക്കും.

പരിപാടിയുടെ ആശയങ്ങള്‍ക്കുള്ള അംഗീകാരവും സംഘാടന മേല്‍നോട്ടവും സംസ്ഥാനതല സ്റ്റിയറിങ്ങ് കമ്മിറ്റിക്കായിരിക്കും. 

ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ രക്ഷാധികാരികളും ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായി ജില്ലാതല സംഘാടക സമിതി രൂപീകരിക്കും.

അതെ സമയം 2023ലെ കേരള സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ അംഗീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top