രാജ്യത്ത് 1890 പേര്‍ക്കുകൂടി കോവിഡ്; 24 മണിക്കൂറിനിടെ ഏഴു മരണം

0
രാജ്യത്ത് 24 മണിക്കൂറിനിടെ 1890 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 149 ദിവസത്തിനിടയിലെ ഏറ്റവും 
ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്.9433 പേര്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ ഏഴു മരണങ്ങളും റിപ്പോര്‍ട്ടുചെയ്തു.

അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് പരിശോധനകളുടെ വേഗം വര്‍ധിപ്പിക്കാനാണ് പ്രധാന നിര്‍ദേശം. പല സംസ്ഥാനങ്ങളിലും വേണ്ടത്ര ടെസ്റ്റുകള്‍ നടത്തുന്നില്ലെന്ന് കേന്ദ്രം പറയുന്നു.
ആള്‍കൂട്ടങ്ങളിലും അടഞ്ഞ ഇടങ്ങളിലും മാസ്ക് ധരിക്കുക, ആള്‍കൂട്ടവും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും പ്രായമായവരും വിവിധ രോഗങ്ങള്‍ അലട്ടുന്നവരും പരമാവധി ഒഴിവാക്കുക, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ അടുത്തിടപഴകിയുള്ള സമ്ബര്‍ക്കം പരമാവധി കുറക്കുക, തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും മൂക്കും വായും പൊത്തിപ്പിടിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.ആശുപത്രിയിലും പരിസരത്തും ഡോക്ടര്‍മാരും ജീവനക്കാരും രോഗികളും മാസ്ക് ധരിക്കുക എന്നിവയും നിര്‍ദേശങ്ങളില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top