ഹീമോഫീലിയ- പരിചരണവും രക്തസ്രാവം തടയലും' വെബിനാര്‍ 18 ന്

0

ഹീമോഫീലിയ- പരിചരണവും രക്തസ്രാവം തടയലും' വെബിനാര്‍ 18 ന്

തിരുവനന്തപുരം: നിഷും സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് (നിഷ് ഓണ്‍ലൈന്‍ ഇന്റര്‍ ആക്റ്റീവ് ഡിസബിലിറ്റി അവെര്‍നെസ്സ് സെമിനാര്‍) വെബിനാറിന്റെ ഭാഗമായി മാര്‍ച്ച്‌ 18 ന് ഹീമോഫീലിയ- ' ഏവര്‍ക്കും പ്രാപ്യമായ പരിചരണവും , രക്തസ്രാവം തടയലും ആഗോളമാനദണ്ഡം ' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടത്തുന്നു.

ഗൂഗിള്‍ മീറ്റിംഗിലൂടെയും യൂ ട്യൂബിലൂടെയും രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കുന്ന മലയാളം വെബിനാറിന് നേതൃത്വം നല്‍കുന്നത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോ. കെ.വി. ഊര്‍മിളയാണ്.

സെമിനാര്‍ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും http://nidas.nish.ac.in/be-a-participant/എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447082355/ 0471-2944675 എന്ന നമ്ബറില്‍ വിളിക്കുകയോ അല്ലെങ്കില്‍ http://nidas.nish.ac.in/വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top