കെ ടെറ്റ്: ഏപ്രില്‍ 17 വരെ അപേക്ഷിക്കാം

0


തിരുവനന്തപുരം: അധ്യാപക യോഗ്യതാ പരീക്ഷ( കെ ടെറ്റ്)യ്ക്കായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ ലൈന്‍ അപേക്ഷയും ഫീസും https://ktet.kerala.gov.in എന്ന വെബ്പോര്‍ട്ടല്‍ വഴി ഏപ്രില്‍ മൂന്നു മുതല്‍ ഏപ്രില്‍ 17 വരെ സമര്‍പ്പിക്കാം.

ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി,ഹൈസ്കൂള്‍, സ്പെഷല്‍ വിഭാഗം എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 

ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതം അടയ്ക്കണം. എസ്സി, എസ്ടി, പിഎച്ച്‌, ബ്ലൈന്‍ഡ് വിഭാഗത്തിലുളളവര്‍ 250 രൂപവീതമാണ് ഫീസ് അടയ്ക്കേണ്ടത്.

ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ്, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ httsps://ktet.ke rala.gov.in , httsps://pareek shabhavan.ker ala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിച്ച്‌ ഫീസ് അടച്ചുകഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top