കാർ ഡ്രൈവറുടെ അശ്രദ്ധ. വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ. 2 പേർക്ക് പരിക്ക് .ഒരാളുടെ നില ഗുരുതരം.

0


മുട്ടിൽ
വാര്യാട് ദേശീയപാതയിൽ ദേശീയ പാതയോരത്തെ പാർക്കിംഗിൽ നിന്നും റോഡിലേക്ക് കയറിയ കാർ ഓട്ടോയിലിടിക്കുകയും തുടർന്ന് ഓട്ടോയിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചും ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു.  
ഓട്ടോ ഡ്രൈവർ 
എടപ്പെട്ടി വാക്കൽ വളപ്പിൽ ഷെരീഫ് (50),. എടപ്പെട്ടി ചുള്ളി മൂല കോളനിയിലെ ചാമൻ്റെ ഭാര്യ അമ്മിണി (55) ,എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ പുള്ളി മൂല കോളനിയിലെ ശാരദ ( 55) യെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ബൈക്ക് യാത്രക്കാരായ മീനങ്ങാടി മൂടക്കൊല്ലി. സ്വദേശി ശ്രീജിത്ത് (40) നാണ് പരിക്കേറ്റത്.

പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ കിറ്റ് വാങ്ങാൻ തെനേരിയിലേക്ക് രണ്ട് സ്ത്രീകളെയും കൊണ്ടുപോയ ഓട്ടോയാണ് അപകടത്തിൽ പ്പെട്ടത്.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top